BREAKING NEWS

ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കും, തിരച്ചിലില്‍ ഒരു വിട്ടുവീഴ്ചയുമില്ല- രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പുനൽകി. ജോണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ഇരുവരും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കാണാതായവർക്കായുള്ള തിരച്ചിൽ നാവികസേന, തീരദേശ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ സജീവമായി നടക്കുകയാണെന്നും ഇതിൽ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയമായ നിർമാണമാണ് നിരന്തരമുള്ള അപകടങ്ങൾക്ക് കാരണമെന്ന പരാതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തി ഒരു ശാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. അതിനനുസരിച്ചുള്ള ശക്തമായ നടപടികളും ശാശ്വത പരിഹാരവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂലൈയിൽ സിഡബ്ല്യുപിആർഎസ് സംഘം മുതലപ്പൊഴി സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിനുള്ള സാങ്കേതിക അനുമതി ലഭിച്ചാലുടൻ ബാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ഇതിന് മുന്നോടിയായി മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനായുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും, ഡ്രെഡ്ജിങ് ഉടൻ തന്നെ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.
\

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026