BREAKING NEWS

“ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം”, അമ്മ ടീമിനെ മൊത്തം പൊളിച്ചു നല്ല ടീം ആക്കണമെന്ന് സോഷ്യല്‍ മീഡിയ, എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ ശ്രീനിവാസന്‍ വരട്ടെയെന്ന് മാലാ പാര്‍വതി

· · 1 min read
Share: Copied!

താരസംഘടന അമ്മയിലെ വിവാദങ്ങള്‍ പൊലീസ് കേസിലേക്കും നിയമനടപടിയിലേക്കുമൊക്കെ എത്തിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തുറന്ന കത്തിലൂടെയാണ് മാല പാര്‍വതി രാജി ആവശ്യപ്പെട്ടത്.തന്റെ പോസ്റ്റിന് താഴെ വന്നൊരു കമന്റിന് മാല പാര്‍വതി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

‘ഇതൊക്കെ ജനറല്‍ ബോഡിയില്‍ ചോദ്യം ചെയ്യപ്പെടണം. ഞാന്‍ നോക്കുമ്പോ ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം , മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കില്‍ ഇടവേള ബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്തു. അപ്പോള്‍ നിങ്ങള്‍ക്കു കാര്യം കുറേക്കൂടി ഈസി ആകും’ എന്നായിരുന്നു കമന്റ്.
‘എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാല്‍ ചെറുപ്പക്കാര്, ധ്യാന്‍ ശ്രീനിവാസന്‍ ഒക്കെ വരണം എന്ന് പറയും’ എന്നായിരുന്നു അതിന് മാല പാര്‍വതി നല്‍കിയ മറുപടി. നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാല്‍ മാത്രം മതി എന്ന കമന്റിന് അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേര്‍ക്ക് ആശ്രയവും, രക്ഷയുമാണ് എന്നായിരുന്നു മാല പാര്‍വതിയുടെ മറുപടി. നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

‘അതൊക്കെ ശരി തന്നെ ചേച്ചി. ഇതൊക്കെ പൊതു മധ്യത്തില്‍ വിഴുപ്പ് അലക്കല്‍ വേണോ. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആശ്രയവും രക്ഷയുമായ അമ്മ സംഘടന ആര്‍ക്കൊപ്പമായിരുന്നു, ജഗദീഷേട്ടന്‍,പിഷാരടി,ധ്യാന്‍ ഒക്കെ തലപ്പത്ത് ഉണ്ടെങ്കില്‍ കുറച്ചൂടെ ഉത്തരവാദിത്തത്തോടെ നിഷ്പക്ഷപരമായി നിലപാടുകള്‍ ഉണ്ടായേനെ’ എന്നാണ് ചിലരുടെ പ്രതികരണം.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026