നാഗർകോവിൽ: വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ കുളച്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പുവിള സ്വദേശി ദിനേശ്, നാഗർകോവിൽ സ്വദേശി ജെരീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനി അജനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ലോഡ്ജിൽ മുറിയെടുത്ത് അജൻ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു.
ഇക്കാര്യം അറിഞ്ഞ വിവേക് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം നൽകിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശും ജെരീഷും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കുളച്ചൽ പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




