കൊച്ചി: കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസമാണെന്ന് ഹിമവൽ ഭദ്രാനന്ദ. സംസ്ഥാനത്തെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മയക്കുമരുന്നിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ തന്നെ ജയിലിലടച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ഒരു വ്യവസായി ലഹരി വ്യാപാരത്തിന് നേതൃത്വം നൽകുന്നുവെന്ന് ആരോപിച്ച ഭദ്രാനന്ദ, ഇയാളെ പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുകയും ചെയ്തു. നിരവധി യുവാക്കളെ ലഹരിവലയിലേക്ക് തള്ളിവിടുന്നത് ഇയാളാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് നമ്മുടെ പൂക്കി മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കിൽ, ആത്മാർത്ഥയുണ്ടെങ്കിൽ രണ്ടക്ഷരത്തിൽ പേരുള്ള അയാളെ അറസ്റ്റ് ചെയ്യണം. ബ്രൗൺ ഷുഗർ അയാൾ കോടതിയിൽ എത്തുമ്പോൾ അരിപ്പൊടിയാക്കുമെന്നും പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്നും ഇയാൾ വ്യക്തമാക്കി.
അതേസമയം, ഭദ്രാനന്ദ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. ബന്ധപ്പെട്ട വ്യക്തിയുടെയോ അധികൃതരുടെയോ പ്രതികരണവും പുറത്തുവന്നിട്ടില്ല.
















































