BREAKING NEWS

ഇല്ല, ​ഗാഡി പോവാൻ വിടത്തില്ല…മാസ് ആകാൻ ശ്രമിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് … പക്ഷെ ചേച്ചിമാർ തടയാൻ ശ്രമിച്ചത് പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന്…. പിന്നാലെ വാഹനം സു​ഗമമായി മുന്നോട്ട്… ‘ഞാൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ? വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടേ’- എംഎൽ അശ്വിനി!! കോമഡിയായി വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം

· · 1 min read
Share: Copied!

കാസർകോട്: ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയറ്റിയ പോലീസ് ജീപ്പ് തടയാനായി ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശ്രമം സോഷ്യൽ മീഡിയയിൽ തമാശയാകുന്നു. പ്രവർത്തകരെ കയറ്റിയ പോലീസ് ജീപ്പിന് പിന്നിലേക്കു മുദ്രാവാക്യവുമായി ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിന് എത്തുന്നതും കൈ വച്ചു തള്ളുന്നതും അതേസമയം തന്നെ ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോകുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാസർകോട് എത്തിയ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിലാണ് വൈറൽ സംഭവം ഉണ്ടായത്.

ആവേശകരമായ മുദ്രാവാക്യവുമായി ബിജെപി ജില്ലാ പ്രസിഡന്റ് മറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയറ്റിയ പോലീസ് ജീപ്പിന് പിന്നിലെ സ്റ്റെപ്പിനി ടയറിൽ പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതും വാഹനം മുന്നോ‌ട്ടു പോകാൻ അനുവദിക്കില്ലെന്നു പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് സർക്കാർ വക സ്ഥലമാണെന്നും ഇവിടെ നിൽക്കാൻ ആർക്കും അവകാശമുണ്ടെന്നും ബിജെപി നേതാവ് പറയുന്നുണ്ടായിരുന്നു. ഈ വണ്ടി ഇവിടെ നിന്ന് എങ്ങനെ പോകുമെന്ന് കാണണമെന്ന് പറഞ്ഞ പ്രസിഡന്റ് പിന്നാലെ സവർക്കർ അനുകൂല മുദ്രാവാക്യങ്ങളും വിളിക്കാൻ തുടങ്ങി. ഈ സമയമെല്ലാം വാഹനം തടയാൻ ശ്രമിച്ചത് പിന്നിൽ നിന്നുകൊണ്ടാണെന്നു മാത്രം. ഇതോടെ യാതൊരു പ്രയാസവുമില്ലാതെ വാഹനം മുന്നിലേക്ക് എടുത്തപ്പോഴാണ് വാഹനം തടയാൻ മുന്നിൽ ആളുണ്ടായിരുന്നില്ല എന്ന് ജില്ലാ പ്രസിഡൻ്റിന് മനസിലാകുന്നത്. ആദ്യം മുന്നിൽ നിന്ന് വണ്ടി തടഞ്ഞിരുന്നെങ്കിലും ജില്ലാ പ്രസിഡന്റ് പിന്നിലേക്ക് പോയപ്പോൾ എല്ലാവരും അവരോടൊപ്പം പുറകിലേക്ക് പോകുകയായിരുന്നു. പിന്നാലെ, താൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ എന്നും വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടെ എന്നും എംഎൽ അശ്വിനി ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വാഹനം പോയതിന് ശേഷം വീണ്ടും ജില്ലാ പ്രസിഡന്റ് മുദ്രാവാക്യം തുടരുകയായിരുന്നു. സവർക്കർ അനുകൂല ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതിനായിരുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധമുണ്ടായത്.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026