BREAKING NEWS

സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്, കെ എം ഷാജി ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ എവിടെപ്പോയി? യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദസേവ ചെയ്യുകയാണെന്ന് വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

കോഴിക്കോട്: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ നിന്ന് യു.ഡി.എഫ് പിൻമാറണമെന്ന്  വി.ശിവൻകുട്ടി. പി.എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ രേഖാമൂലം കേന്ദ്രസർക്കാരിനെ അറിയിച്ചതാണെന്നും ശിവൻകുട്ടി പറഞ്ഞു. സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

പദ്ധതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കെ.എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി? അന്ന് തങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്തുവന്നിരിക്കുന്നു. യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് പാദസേവ ചെയ്യുകയാണെന്നും വി.ശിവൻകുട്ടി വിമർശിച്ചു. പി.എം ശ്രീയിൽ ഒപ്പിട്ട് എൽ.ഡി.എഫ് സർക്കാർ പണം വാങ്ങിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ആദ്യം ഒപ്പുവെച്ചിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കി. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ കത്ത് നൽകിയിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. പി.എം ശ്രീ പദ്ധതിയും എസ്.എസ്.കെ ഫണ്ടും വ്യത്യസ്തമാണ്. കണക്കുകളിൽ തന്നെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വ്യക്തമാണെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.

 

BREAKING NEWS
വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ
15 Oct 2026
BREAKING NEWS
പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ?? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ പിണറായി രാജിവെക്കണം, ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം, ഇവർ രണ്ടല്ല ഒന്നാണ്, സിപിഐഎം പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് മാറി- ഷോണ്‍ ജോര്‍ജ്
15 Oct 2026
BREAKING NEWS
പാർട്ടിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണന് ലഭിക്കാത്ത പരിഗണന എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു?? കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ളത്, നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് പിണറായിക്ക് വേണ്ടി വി ഡി കേരള ഹൈക്കോടതിയിൽ ഹാജരാകുന്ന മട്ടാണ്- ബി ബി ഗോപകുമാർ
15 Oct 2026
BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026