തിരുവനന്തപുരം: കാട്ടാക്കടയിൽനിന്ന് കാണാതായ ദമ്പതികളും മൂന്നു വയസുള്ള മകളും എറണാകുളത്തുണ്ടെന്ന് വിവരം. പൂവച്ചൽ വീരണകാവ് സ്വദേശിയായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി എന്നിവരെയാണ് ഈ മാസം ആറാം തീയതി മുതൽ കാണാതായത്.
ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുടുംബം എറണാകുളത്തുണ്ടെന്ന വിവരം ലഭിച്ചത്.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ടതിന് പിന്നാലെ ആതിര ഫോണിൽ വിളിച്ചിരുന്നതായി അമ്മ പറഞ്ഞു. കുടുംബം എറണാകുളത്ത് എത്തിയ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




