BREAKING NEWS

ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

· · 1 min read
Share: Copied!

കൊച്ചി: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടെലിവിഷൻ പരമ്പരയിലൂടെ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരുടെ മനസ്സിൽ ശ്രീരാമനായി ജീവിച്ച മുതിർന്ന നടൻ അരുൺ ഗോവിൽ, ദശരഥ മഹാരാജാവായി എത്തുന്ന ചിത്രത്തിൻറെ പ്രത്യേക പോസ്റ്ററാണ് നിർമ്മാതാക്കൾ പങ്കുവെച്ചത്.

മിനി സ്ക്രീനിലൂടെ ഒരു തലമുറയെ മുഴുവൻ ശ്രീരാമൻ എന്ന സങ്കൽപ്പത്തിലൂടെ സ്വാധീനിച്ച അരുൺ ഗോവിൽ, വർഷങ്ങൾക്ക് ശേഷം അതേ ഇതിഹാസ കാവ്യത്തിൽ അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാജകീയ പ്രൗഢിയോടെ നിൽക്കുന്ന അരുൺ ഗോവിലിൻറെ ദശരഥ രൂപമാണ് പോസ്റ്ററിലുള്ളത്.

“ഒരിക്കൽ ഒരു തലമുറയ്ക്ക് ശ്രീരാമനെ സമ്മാനിച്ചയാൾ, ഇപ്പോൾ അയോധ്യയുടെ രാജാവായി രാമായണത്തിലേക്ക് വീണ്ടും എത്തുന്നു” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, റോക്കിംഗ് സ്റ്റാർ യഷ്, രാവണനായും വേഷമിടുന്നു. കൂടാതെ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നുണ്ട്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന ‘രാമായണം പാർട്ട് 1’ ഈ വർഷം നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന് രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പി ആർ ഒ: ആതിര ദിൽജിത്ത്.

 

View this post on Instagram

 

A post shared by The World Of Ramayana (@worldoframayana)

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026