LATEST UPDATES

റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

· · 1 min read
Share: Copied!

ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കിയ ചിത്രം “സ്പ്രിംഗ്” തിയറ്ററുകളില്‍ എത്താന്‍ പോകുകയാണ്. ഒക്ടോബർ 30നാണ് പടത്തിന്‍റെ റിലീസ്. തതവസരത്തില്‍ സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട ലിങ്കിലെ “കണ്ണാടി പെണ്ണേ” എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ക്യാഷ് പ്രൈസ് നേടാനാകും. ഏറ്റവും കൂടുതല്‍ റീച്ച് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം എൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും ചെയ്യുന്നു.

പന്ത്രണ്ട് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ചയാളാണ് നവാഗതനായ സംവിധായകൻ ശ്രീലാൽ. 80 ശതമാനം ശാരീരിക വൈകല്യം ബാധിച്ച ശ്രീലാൽ, തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒക്ടോബർ 30 ന് തിയേറ്ററുകളിൽ എത്തുന്ന ‘സ്പ്രിംഗ്’ എന്ന പുതിയ റൊമാൻ്റിക് ത്രില്ലറിൻ്റെ പുതിയ റീൽസ് ചലഞ്ച് പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുനിൽ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അലോഷ്യ പീറ്റർ ആണ് ഒരുക്കിയിരിക്കുന്നത്.
പി.ആർ.ഓ- പി ശിവപ്രസാദ്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026