BREAKING NEWS

ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

· · 1 min read
Share: Copied!

ചെന്നൈ: നടൻ ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പിന്തുണയോടെയായിരിക്കും ധനുഷിന്റെ രാഷ്ട്രീയ അരങ്ങേറ്റമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ധനുഷ് മത്സരിക്കാൻ തീരുമാനിച്ചതായും ഇതിനായി പാർട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തതായും വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ധനുഷുമായി അടുത്ത ബന്ധമുള്ളവർ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

രജനീകാന്ത് നേരത്തെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ വിജയ് തമിഴക വെട്രി കഴകം (ടി.വി.കെ.) രൂപീകരിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായത്. വിജയിന്റെ രാഷ്ട്രീയ മുന്നേറ്റം സിനിമാ മേഖലയിലെ മറ്റ് താരങ്ങൾക്കും രാഷ്ട്രീയത്തിലേക്കുള്ള സാധ്യതകൾ പരിഗണിക്കാൻ പ്രചോദനമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, ധനുഷ് തന്റെ ആരാധകസംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘടനയെ ജില്ലാതലത്തിൽ വിഭജിച്ച് ഭാരവാഹികളെ നിയമിക്കുകയും കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളായാണ് ഇതിനെ വിലയിരുത്തുന്നത്.

2024ലാണ് വിജയ് ടി.വി.കെ. ആരംഭിച്ചത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സൂര്യ, ശിവകാർത്തികേയൻ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ സജീവമാണ്. എന്നാൽ ഇവരിൽ ആരുടെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026