ആലപ്പുഴ: പുന്നപ്രയിലെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ തന്നെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയുമായി യുവാവ്. കളർകോട് സ്വദേശിയായ അർജുൻ എന്ന യുവാവാണ് പുന്നപ്ര പോലീസിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബാറിൽ നിന്ന് ഇറങ്ങിവന്ന തെന്ന യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തന്നെ മർദിച്ചതെന്ന് അർജുൻ പറയുന്നു. മർദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായി. മർദന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ എറിഞ്ഞുപൊട്ടിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു.
അതേസമയം യുവാവിൻഫെ ആരോപണം പുന്നപ്ര പോലീസ് നിഷേധിച്ചു. ബാറിന് സമീപം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് അവിടെനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വാദം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.






