BREAKING NEWS

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ തന്നെ യാതൊരു പ്രകോപനവും കൂടാതെ അടിച്ച് കയ്യൊടിച്ചു, ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു, പുന്നപ്ര പോലീസിനെതിരെ ആരോപണവുമായി യുവാവ്!! മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് മാറ്റി, മർദ്ദിച്ചിട്ടില്ല- നിഷേധിച്ച് പോലീസ്

· · 1 min read
Share: Copied!

ആലപ്പുഴ: പുന്നപ്രയിലെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ തന്നെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയുമായി യുവാവ്. കളർകോട് സ്വദേശിയായ അർജുൻ എന്ന യുവാവാണ് പുന്നപ്ര പോലീസിനെതിരെ ആരോപണമുന്നയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ബാറിൽ നിന്ന് ഇറങ്ങിവന്ന തെന്ന യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തന്നെ മർദിച്ചതെന്ന് അർജുൻ പറയുന്നു. മർദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായി. മർദന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ എറിഞ്ഞുപൊട്ടിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു.

അതേസമയം യുവാവിൻഫെ ആരോപണം പുന്നപ്ര പോലീസ് നിഷേധിച്ചു. ബാറിന് സമീപം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് അവിടെനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വാദം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു, മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം, വിവരം രഹസ്യമാക്കി മാതാപിതാക്കള്‍

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026