BREAKING NEWS

വ്യാജ ഐഡി കാർഡ് കാണിച്ച് എസ്ഐ ആണെന്ന് വിശ്വസിപ്പിക്കും, പിന്നീട് ലഹരിപിടിച്ചെടുത്ത് മറിച്ചുവില്‍ക്കും, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വിൽപനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.

രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ചാണ് വ്യാഴാഴ്ച രാത്രി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ റോജിത്തിനെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറിന്റെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോ തുടങ്ങിയവ കണ്ടെടുത്തു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായും പൊലീസിന് പരാതി ലഭിച്ചു. ഇതിൽ അന്വേഷണം നടത്തി വരികയാണ്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026