തൃശൂർ: ഓണാഘോഷത്തിലെ പ്രധാന ചേരുവകകളിൽ ഒന്നായ പുലിക്കളിക്കെതിരെ നടൻ വി.കെ ശ്രീരാമൻ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിനെതിരെ വ്യാപക വിമർശനം. കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം എന്നാണ് പുലിക്കളിലെ നടൻ വിശേഷിപ്പിച്ചത്. പുരുഷന്മാർക്കു മാറും വയറും വളരുന്നതു രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് വി.കെ. ശ്രീരാമൻ കുറിച്ചപ.
ഇതുപോലൊരു കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ല. ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണു പറയുന്നതെന്നും ശ്രീരാമൻ പോസ്റ്റിൽ പരിഹസിച്ചിരുന്നു. അതേസമയം, ശ്രീരാമന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. പുലിക്കളി സംഘങ്ങൾ തന്നെ ശ്രീരാമനെതിരെ രംഗത്തെത്തി. പുലികളി പലർക്കും ജീവിതമാർഗമാണെന്നും സിനിമയിൽ കഥാപാത്രത്തിനു വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ഒരാളുടെ കമെന്റ്
വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
😸
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്
സുബ്രൻസാമി പറയുന്നത്.
അതാണൊരാശ്വാസം.






