സിംഗപ്പൂര്‍: കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്ത സംഭവത്തിൽ ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിൽ. കുട്ടികളെ ഉപദ്രവിച്ചതിനും നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്.സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലികൾ ചെയ്തിരുന്ന യുവതി, മറ്റ് താമസക്കാരുടെ കുട്ടികളെ നോക്കിയും വരുമാനം കണ്ടെത്തിയിരുന്നു.
കുളിപ്പിക്കുന്നതിനിടെ ഒരു വയസുള്ള കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുന്നതിനിടെയാണ് യുവതിയുടെ ക്രൂരത ആദ്യം പുറത്തായത്. ഇതിനിടെ കുട്ടിയുടെ തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിക്ക് മുന്നറിയിപ്പ് നൽകുകയും കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി ഭർത്താവിന് അയച്ചുനൽകിയതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോളനിയിലെ മറ്റ് താമസക്കാർ പൊലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ യുവതിയുടെ വിചാരണ ഓഗസ്റ്റിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
















































