BREAKING NEWS

ഒരു വയസുള്ള കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിച്ചു, തലയില്‍ കുത്തി, കുട്ടികളുടെ നഗ്നഫോട്ടോകള്‍ ഭര്‍ത്താവിനയച്ചു, വീട്ടുജോലിക്കാരി പിടിയില്‍

· · 1 min read
Share: Copied!

സിംഗപ്പൂര്‍: കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭർത്താവിന് അയച്ചുനൽകുകയും ചെയ്ത സംഭവത്തിൽ ഇന്തോനേഷ്യൻ യുവതി സിംഗപ്പൂരിൽ അറസ്റ്റിൽ. കുട്ടികളെ ഉപദ്രവിച്ചതിനും നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്.സിംഗപ്പൂരിലെ ഒരു ഹൗസിങ് കോളനിയിൽ വീട്ടുജോലികൾ ചെയ്തിരുന്ന യുവതി, മറ്റ് താമസക്കാരുടെ കുട്ടികളെ നോക്കിയും വരുമാനം കണ്ടെത്തിയിരുന്നു.

കുളിപ്പിക്കുന്നതിനിടെ ഒരു വയസുള്ള കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിക്കുന്നതിനിടെയാണ് യുവതിയുടെ ക്രൂരത ആദ്യം പുറത്തായത്. ഇതിനിടെ കുട്ടിയുടെ തലയിൽ കുത്തി വേദനിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിക്ക് മുന്നറിയിപ്പ് നൽകുകയും കുട്ടികളോട് ഇത്തരത്തിൽ പെരുമാറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

രണ്ട് ആൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ യുവതി ഭർത്താവിന് അയച്ചുനൽകിയതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോളനിയിലെ മറ്റ് താമസക്കാർ പൊലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ യുവതിയുടെ വിചാരണ ഓഗസ്റ്റിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026