BREAKING NEWS

തിയേറ്ററില്‍ വച്ച് സിനിമ കണ്ട് പൊട്ടിച്ചിരിച്ചു, പിസ്സ ട്രേ കൊണ്ട് 24കാരിയുടെ മുഖത്തടിച്ച് യുവാവ്, യുവതിയുടെ വിരലൊടിഞ്ഞു, കണ്ണിനും കവിളിനും പരിക്ക്

· · 1 min read
Share: Copied!

ഫ്‌ലോറിഡ: സിനിമ കാണുന്നതിനിടെ ചിരിച്ചതിന് 24കാരിയായ യുവതിയെ പിസ്സ ട്രേകൊണ്ട് അടിച്ചു. ഫ്‌ലോറിഡയിലെ കോക്കനട്ട് ഗ്രോവിലുള്ള ‘സിനിപോളിസ് ലക്ഷ്വറി സിനിമാസി’ൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു യുവതി.സിനിമയിലെ ഒരു രംഗം കണ്ട് കൂട്ടുകാർക്കൊപ്പം ഉറക്കെ ചിരിച്ചതാണ് തൊട്ടുമുമ്പത്തെ നിരയിൽ ഇരുന്ന ഒരാളെ പ്രകോപിപ്പിച്ചത്. ‘സിനിമയിൽ രസകരമായ രംഗം കണ്ടപ്പോൾ ഞങ്ങൾ ചിരിച്ചു.

പെട്ടെന്ന് മുന്നിലിരുന്നയാൾ തിരിഞ്ഞുനോക്കി മോശമായ രീതിയിൽ സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്ന് കയ്യിലുണ്ടായിരുന്ന പിസ്സ ട്രേ എടുത്ത് എന്റെ മുഖത്തേക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ ഒരു വിരൽ ഒടിയുകയും കണ്ണിനും കവിളിനും പരിക്കേൽക്കുകയും ചെയ്തു.

മുഖത്തടിച്ച ശേഷം പിസ്സ വലിച്ചെറിഞ്ഞ അയാൾ, തിരികെ സീറ്റിലിരുന്ന് സിനിമ കാണുന്നത് തുടർന്നു എന്നും യുവതി പറയുന്നു. സംഭവത്തിന് ശേഷം തിയേറ്റർ ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും പൊലീസെത്തുന്നതിന് മുൻപ് തന്നെ ഇയാൾ കടന്നുകളഞ്ഞിരുന്നു. പരിക്കേറ്റ യുവതിയുടെ പരാതിയിൽ മിയാമി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026
BREAKING NEWS
"ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും", പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ല...
13 Oct 2026
BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026