BREAKING NEWS

‘ഇറാന് എണ്ണ വിൽക്കാനായില്ലെങ്കിൽ ഇവിടെ ഒറ്റയൊരുത്തരും എണ്ണ വിൽക്കില്ല… ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഈ മേഖലയിലെ ഒറ്റ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’- ഭീഷണിയുമായി മുഹമ്മദ് ബാഘർ ഗാലിബാഫി

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ അമേരിക്കയ്ക്കും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും മുന്നിൽ ഭീഷണിയുയർത്തി ഇറാൻ. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഈ മേഖലയിലെ മറ്റൊരു രാജ്യത്തെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാനിലെ പാർലമെൻ്റ് സ്പീക്കറും മുഖ്യ മധ്യസ്ഥനുമായ മുഹമ്മദ് ബാഘർ ഗാലിബാഫി പറഞ്ഞു.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഗാലിബാഫ് ഇറാന്റെ നിലപാട് ലോകത്തെ അറിയിച്ചത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്ത ഒരു മേഖലയിൽ, മറ്റാരും എണ്ണ വിൽക്കില്ല’ എന്നാണ് ഗാലിബാഫ് കുറിച്ചത്. അതുപോലെ ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഈ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ അമേരിക്കൻ സൈന്യത്തിൻ്റെ അസാന്നിധ്യമാണ് ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് എന്നാണ് ഇറാന്റെ വാദം.

അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഭീഷണിയാണ് ഇറാന്റെ പുതിയ പ്രതികരണത്തിന് കാരണമായത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന ഓരോ തവണയും, ഇറാന്റെ ഒരു പാലമോ വൈദ്യുത നിലയമോ അമേരിക്കൻ സേന ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. എന്നാൽ ഇതിനു മറുപടിയായി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.

മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവം; എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വന്ന കോൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ രണ്ട് പേർ പിടിയിൽ; . ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത്

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026