BREAKING NEWS

പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്തു, അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥിക്ക് ജാമ്യം, പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് പ്രതിഷേധം. നൂറോളം വിദ്യാർഥികളാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷം എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. 21ന് പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്നും നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ആരോപണമുണ്ട്. 11 സീനിയർ വിദ്യാർഥിനികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഒറ്റ എഫ്ഐആർ മാത്രമാണ് എടുത്തത്. ഒരാളിൽ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാൻ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാർ പറയുന്നു.

സമാന പരാതികൾ ആയതിനാൽ ഒന്നിലേറെ എഫ്ഐആർ പറ്റില്ലെന്നാണ് പൊലീസ് വാദം. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026