BREAKING NEWS

സാരി വാങ്ങി നല്‍കിയില്ല, ഭര്‍ത്താവിനെ പ്രഷര്‍ കുക്കര്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, ഹൃദയാഘാതമെന്ന് കള്ളക്കഥ, ഭാര്യ അറസ്റ്റില്‍

· · 1 min read
Share: Copied!

പട്ന: സാരി വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബദ്ലാപൂർ ഈസ്റ്റിലാണ് സംഭവം. ബീഹാറിലെ റോഹ്താസ് ജില്ലയിലെ ഹരിറാം കിഷുഞ്ചി സിങ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത ഹരിറാം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസ്സുള്ള മകനോടൊപ്പം ഒമ്പത് വർഷമായി ബദ്ലാപൂരിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു ഹരിറാമിന്‍റെ കുടുംബം. ഭാര്യക്ക് സാരി കൊണ്ടുവരാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.

അക്രമാസക്തമായതോടെ മകൻ സഹായം തേടി ഉടമയുടെ വീട്ടിലേക്ക് ഓടി. ഈ സമയം ഭാര്യ പ്രഷർകുക്കറിന്‍റെ മൂടി കൊണ്ട് ഹരിറാമിനെ ആക്രമിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം മറയ്ക്കാൻ തർക്കത്തിനിടെ ഹരിറാമിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഉടമയോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അപകടമരണമായി റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.

എന്നാൽ സ്വാഭാവിക മരണവുമായി പൊരുത്തപ്പെടാത്ത പരിക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റം സമ്മതിച്ചു. ഏഴു വയസ്സുള്ള മകനെ ബന്ധുക്കൾ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026