BREAKING NEWS

‘കട്ട സപ്പോർട്ട്‘; സമരക്കാർക്കായി ഓൺലൈൻ ആപ്പുകളിൽ ഭക്ഷണം ഓർഡർ ചെയ്ത് നിരവധി അജ്ഞാതർ; അഡ്രസ് കൊടുക്കുന്നത് ‘സമരക്കാർക്ക് ‘ എന്ന പേരിൽ; ഒപ്പം അത്യാവശ്യ മരുന്നുകളും

· · 1 min read
Share: Copied!

ന്യൂഡൽഹി: ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴി പിന്തുണ ഒഴുകുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സമരപ്പന്തലിലേക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും അയച്ചാണ് നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.

‘സമരക്കാർക്ക് നൽകുക’ എന്ന കുറിപ്പോടെയാണ് പല ഓർഡറുകളും ലഭിക്കുന്നതെന്ന് ഭക്ഷണ വിതരണ ജീവനക്കാർ പറയുന്നു. നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പിന്തുണ അറിയിക്കാനുള്ള മാർഗമായാണ് ഇത്തരം ഓൺലൈൻ സഹായങ്ങളെ വിലയിരുത്തുന്നത്.

മഹാരാഷ്ട്ര, ഹൈദരാബാദ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വെജിറ്റേറിയൻ ഭക്ഷണപ്പൊതികൾ, പിസ്സ, ബർഗർ, കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ എന്നിവ സമരപ്പന്തലിലേക്ക് എത്തിക്കുന്നുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർ വിശന്നിരിക്കരുതെന്ന കരുതലോടെയാണ് പലരും ഈ സഹായം ചെയ്യുന്നതെന്നാണ് സംഘാടകർ പറയുന്നത്.

സമരപ്പന്തലിൽ എത്തുന്ന ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും പൊതുവായി ക്രമീകരിച്ചിട്ടുണ്ടെന്നും ആവശ്യമുള്ള ആർക്കും ഉപയോഗിക്കാമെന്നും സമരനേതൃത്വം അറിയിച്ചു. നിലവിൽ ആവശ്യത്തിന് ഭക്ഷണവും മറ്റ് സാമഗ്രികളും ലഭിച്ചിട്ടുള്ളതിനാൽ കൂടുതൽ ഭക്ഷണം അയയ്ക്കേണ്ടതില്ലെന്നും അവർ അഭ്യർഥിച്ചു.

സമരക്കാർക്കായി പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ സിഖ് സമൂഹം ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഗുരുദ്വാര ബംഗ്ലാ സാഹിബിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഓൺലൈൻ വഴി ഭക്ഷണം അയച്ച് സമരത്തെ പിന്തുണയ്ക്കുന്ന ഈ മാതൃക സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026