BREAKING NEWS

അണികളെ കണ്ടപ്പോൾ ആവേശം അതിരുകടന്നു, തമിഴ്നാട് മുഖ്യമന്ത്രിയുടെ എല്ലൊടിക്കുമെന്ന് ഭീഷണി, ഡിഎംകെ എംഎൽഎ അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെതിരെ പൊതുസമ്മേളനത്തിൽ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ഡിഎംകെ എംഎൽഎ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിലത്തിക്കുളം ഡിഎംകെ എംഎൽഎ ജിവി മാർക്കണ്ടേയനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച കോവിൽപട്ടിയിൽ നടന്ന യോഗത്തിൽ മാർക്കണ്ടേയൻ മുഖ്യമന്ത്രിയുടെ എല്ലുകൾ പൊട്ടിക്കും എന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് ആരോപണം. പ്രസംഗം വിവാദമായതോടെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. തിങ്കളാഴ്ച രാവിലെ ഏകദേശം 6.30ഓടെ സ്വന്തം വസതിയിൽ നിന്നാണ് മാർക്കണ്ടേയനെ പോലീസ് പിടികൂടിയത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ടണലിൽ മീഥേൻ വാതക സാന്നിധ്യം, രക്ഷാപ്രവർത്തനത്തിന് ഉള്ളിലേക്ക് കയറുന്നവർക്ക് തലചുറ്റലും ബോധക്ഷയവും!! സിക്കിം മണ്ണിടിച്ചിൽ മരണം 9 ആയി, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു, കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം സ്വദേശിയും

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026