BREAKING NEWS

എക്സിക്യൂട്ടീവ് ലുക്കിൽ നടത്തം; ജോലി ഹോട്ടൽ മാനേജർ; ഒഴിവു സമയങ്ങളിലെ സ്ഥിരം പണി സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൽ! വയോധികയോട് വഴി ചോദിച്ച് ശ്രദ്ധതിരിച്ച് ഒന്നരപവൻ കവർന്ന കേസിൽ പിടിയിലായി

· · 1 min read
Share: Copied!

കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ചുപറിച്ച കേസിൽ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചേവായൂർ സ്വദേശി കോട്ടകുന്ന് വില്ലിക്കാട് വീട്ടിൽ ഷഹനൂപ് (26) ആണ് പിടിയിലായത്. മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ ഒഴിവുസമയങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംശയം തോന്നാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലാണ് ഷഹനൂപ് കവർച്ചകൾ നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി ആക്രമണത്തിനിരയായത്. ആനപ്പാറയിലെ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ പൂളപ്പറമ്പ് വാട്ടർ ടാങ്കിന് സമീപംവെച്ചായിരുന്നു സംഭവം.

ബൈക്കിൽ പിന്നാലെയെത്തിയ ഷഹനൂപ് ആദ്യം ദേവകിയോട് വഴി ചോദിച്ചു. തുടർന്ന് കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം വീണ്ടും തിരിച്ചെത്തി, ദേവകിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ ഷഹനൂപിനെ ചോദ്യം ചെയ്തതിൽ സമാന രീതിയിൽ മുമ്പും മോഷണം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.

ഇയാൾക്കെതിരെ കാക്കൂർ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറിൽ കടത്തനംപുറം താഴം പ്രദേശത്ത് യുവതിയുടെ മൂന്ന് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലും ഷഹനൂപ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026