BREAKING NEWS

വിമാനം താഴ്ന്നുപറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, ഓട് പതിച്ചത് ​ഗൃഹനാഥന്റെ ദേഹത്ത്!! തോളിന് പരുക്ക്

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ ജെ യുടെ വീടിന്റെ മേൽക്കൂര തകർന്ന് ഓടുകൾ നിലംപൊത്തിയത്. ഇന്ന് രാവിലെ 8.30നാണ് സംഭവം. വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോവുകയായിരുന്നു. അപകട സമയത്ത് വീട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വന്നു വീണത് സൈമണിന്റെ ദേഹത്തേക്കായിരുന്നു. ഇയാളുടെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാൽ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു.

അതേസമയം കഴിഞ്ഞമാസവും നെടുമ്പാശ്ശേരിയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഒക്കൽ മാണിക്യത്താൻ എം വി ജോയ്യുടെ വീടിന്റെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് കഴിഞ്ഞ മാസം തകർന്ന് വീണത്. അപകടത്തിൽ 150 ഓളം ഓടുകൾ നിലത്തുവീണ് പൊട്ടിയിരുന്നു. പതിനായിരം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായെന്നാണ് കുടുംബം പരാതിപ്പെട്ടത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്ന വിമാനങ്ങൾ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒക്കൽ, നമ്പിള്ളി മേഖലകൾക്ക് മുകളിലൂടെയാണ്. വിമാനം താഴ്ന്ന് പറക്കുമ്പോളുണ്ടായ കാറ്റ് മൂലമാണ് വീടിന്റെ ഓടുകൾ ഇളകി പോയതെന്നായിരുന്നു റിപ്പോർട്ട്. സമീപ പ്രദേശത്ത് ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിമാനത്താവള അധികൃതരോട് പരാതികൾ പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.

സ്ത്രീയെന്ന പരി​ഗണന പോലും നൽകുന്നില്ല, തനിക്കെതിരെ നടക്കുന്നത് ക്രൂരമായ സൈബര്‍ ആക്രമണം, ആര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തണം, പരാതിയുമായി ലക്ഷ്മി പ്രിയ

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026