BREAKING NEWS

സ്ത്രീയെന്ന പരി​ഗണന പോലും നൽകുന്നില്ല, തനിക്കെതിരെ നടക്കുന്നത് ക്രൂരമായ സൈബര്‍ ആക്രമണം, ആര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തണം, പരാതിയുമായി ലക്ഷ്മി പ്രിയ

· · 1 min read
Share: Copied!

കൊച്ചി: അൻസിബ ഹസനുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി നൽകി നടി ലക്ഷ്മി പ്രിയ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസിലാണ് ലക്ഷ്മി പ്രിയ പരാതി നൽകിയത്. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങളുയർന്നത് എന്നാണ് ലക്ഷ്മി പ്രിയയുടെ പരാതി.

സ്ത്രീയെന്ന പരി​ഗണന പോലും നൽകാതെയാണ് തന്നെ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വളരെ ഭീകരമായ രീതിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണെന്നും അതാര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തി അർഹമായ ശിക്ഷ കൊടുക്കണമെന്ന് പറഞ്ഞാണ് താൻ പരാതി നൽകിയതെന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചു.

അതേസമയം അച്ചടക്ക നടപടിയുടെ ഭാ​ഗമായി അമ്മ അൻസിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുൾപ്പെടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. 21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കുക.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026