BREAKING NEWS

വസ്ത്രം മാറുന്നതിനിടെ മുറിയുടെ എയര്‍ഹോളില്‍ ഒളിക്യാമറ, പെണ്‍കുട്ടി ബഹളം വച്ചതോടെ ക്യാമറയുമായി ഓടി രക്ഷപ്പെട്ട് യുവാവ്, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

കാസര്‍കോട്: വിദ്യാര്‍ത്ഥിനിയുടെ ബെഡ്‌റൂമില്‍ ഒളിക്യാമറ വച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും കര്‍ണ്ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.

പുലര്‍ച്ചെ എഴുന്നേറ്റ് കോളേജിലേക്ക് പോകാനായി കുളിച്ച ശേഷം വസ്ത്രം മാറുന്നതിനിടയിലാണ് മുറിയുടെ എയര്‍ ഹോളില്‍ ഒളിക്യാമറ വച്ച കാര്യം പെണ്‍കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ബഹളം വച്ചപ്പോള്‍ ഒളിക്യാമറയുമായി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ.

പെണ്‍കുട്ടിക്ക് ആദ്യം സംഭവം സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലത്രെ. അതു കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ താമസിച്ചതെന്നു പറയുന്നു. പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഒളിക്യാമറ വച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026