BREAKING NEWS

ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത് സത്യം, റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല, ഉടമയുടെ സമ്മതപത്ര പ്രകാരം!! റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നു- വിവരാവകാശ രേഖ

· · 1 min read
Share: Copied!

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ശ്രീനാദേവി സമർപ്പിച്ച അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു. കൂടാതെ ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നുവെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

അതേസമയം വ്യാജമായാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു. അവർ നൽകിയ പരാതിയിൽ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടിയിരുന്നു. ഇതോടെ പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥരെ ചാക്കിട്ട് സിപിഐ നേതൃത്വം നടത്തിയ പകപോക്കൽ തെളിഞ്ഞെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി.

മാത്രമല്ല വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയിരുന്നു. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.

പിന്നാലെ തന്റെ ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചിരുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ, മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ഇതോടെ രാഷ്ട്രീയ പകപോക്കലിന് താൻ ഇരയായതെന്നായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം.

ലെബനീസ് മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം; മറ്റൊരാൾക്ക് ​പരിക്കേറ്റു; മിസൈൽ ആക്രമണം ഭയന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച മാധ്യമപ്രവർത്തകരെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു

BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026