BREAKING NEWS

കുടുംബ വഴക്ക് അക്രമണത്തില്‍ കലാശിച്ചു, വെട്ടുകത്തികൊണ്ട് ഭാര്യയുടെ കൈപ്പത്തി വെട്ടി ഭര്‍ത്താവ്, ഒളിവില്‍ പോയ 54കാരന്‍ പൊലീസ് പിടിയില്‍

· · 1 min read
Share: Copied!

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മാരകായുധം ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തെങ്കര മണലടി സ്വദേശി തീയത്തുംവളപ്പിൽ അഷറഫിനെയാണ് (54) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബ വഴക്കിനെ തുടർന്ന് അഷറഫുമായി പിണങ്ങി കഴിയുകയായിരുന്നു ഭാര്യ റഷീദ. മക്കളും മാതാവിനുമൊപ്പം കാഞ്ഞിരപ്പുഴ നെല്ലിക്കുന്നിൽ വാടകവീട്ടിലായിരുന്നു റഷീദയുടെ താമസം. രണ്ടാഴ്ച മുമ്പാണ് അഷറഫ് വീണ്ടും റഷീദയ്‌ക്കൊപ്പം താമസം തുടങ്ങിയത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച, ഓഗസ്റ്റ് 8ന് രാത്രിയോടെ, ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ അഷറഫ് മടവാൾ (വെട്ടുകത്തി) ഉപയോഗിച്ച് റഷീദയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ റഷീദയുടെ കൈപ്പത്തി മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ റഷീദ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ വെട്ടിയ ശേഷം ഒളിവിൽ പോയ അഷറഫിനെ മണലടിയിൽ വെച്ചാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026