BREAKING NEWS

’27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ; ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ ചേർത്ത് തന്നിട്ടുണ്ട്’- അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം പങ്കിട്ട് പി. ജയരാജൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കൊപ്പമുള്ളതെന്ന പേരിൽ വ്യാജ എഐ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി. ജയരാജൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

’27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ. ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരേ നിയമനടപടി തുടങ്ങി’, പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള തന്റെ വ്യാജ എഐ ചിത്രവും ജയരാജൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അർജുൻ ആയങ്കിക്കൊപ്പമുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ എഐ ചിത്രവും പി. ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് പി. ജയരാജൻ അർജുൻ ആയങ്കിക്കൊപ്പമുണ്ടെന്ന തരത്തിൽ ചില എഐ നിർമിത ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026