BREAKING NEWS

ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

· · 1 min read
Share: Copied!

കൊച്ചി: വൃക്കദാതാവും സ്വീകർത്താവും വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉളളവരാണെന്ന കണ്ടെത്തലിൽ അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി. ഇരുവരും രണ്ടു മതക്കാരായതിനാൽ അപേക്ഷകരിൽ ആവശ്യമായ ‘സ്നേഹ ബന്ധം’ തെളിയിക്കപ്പെട്ടില്ലെന്ന വിലയിരുത്തലാണ് എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം പുത്തൻകുരിശ് സ്വദേശിയായ രോഗിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ സന്നദ്ധയായതിനെ തുടർന്നാണ് സംയുക്ത അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നിരസിച്ച നടപടിക്കെതിരെ സംസ്ഥാനതല സമിതിയിൽ അപ്പീൽ നൽകാനാണ് അപേക്ഷകരുടെ തീരുമാനം. ഔദ്യോഗിക റിപ്പോർട്ടിൽ മതപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സമൂഹത്തിൽ ആശങ്ക ഉയർത്തുന്നതാണെന്നും അവർ ആരോപിക്കുന്നു.

1994ലെ അവയവ കൈമാറ്റ നിയമം പ്രകാരം, രക്തബന്ധമോ അടുത്ത ബന്ധമോ ഇല്ലാത്തവർക്ക് പരോപകാരം അല്ലെങ്കിൽ സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവയവദാനം നടത്താം. ഇതിന് മുൻപ് ബന്ധപ്പെട്ട ഓതറൈസേഷൻ സമിതിയുടെ അനുമതി റിപ്പോർട്ട് നിർബന്ധമാണ്. ഈ നിയമ പ്രകാരം തന്നെ അപേക്ഷ സമർപ്പിച്ചിരുന്നതായി അപേക്ഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ 17ന് രോഗിയെയും ദാതാവിനെയും ബന്ധുക്കളെയും അഭിമുഖം നടത്തിയ ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കി അപേക്ഷ തള്ളിയത്.

സ്വീകർത്താവിന്റെ ഭാര്യയുമായി ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തിൽ ഉണ്ടായ പരിചയം പിന്നീട് അടുപ്പത്തിലേക്ക് മാറിയതിന്റെ അടിസ്ഥാനത്തിലാണ് വൃക്ക ദാനത്തിന് തയ്യാറായതെന്ന വിവരവും അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. റിപ്പോർട്ടിൽ സ്വീകർത്താവും ഭാര്യയും ക്രൈസ്തവരാണെന്നും ദാതാവ് മുസ്ലിം സമൂഹത്തിൽപ്പെട്ടയാളാണെന്നും രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ അവയവദാനത്തിന് ആവശ്യമായ സ്നേഹ ബന്ധം രൂപപ്പെടാൻ സാധ്യത കുറവാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. കൂടാതെ, ഇരുവരുടെയും തൊഴിലും വരുമാനവും സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയില്ലെന്നും ബന്ധത്തെക്കുറിച്ചുള്ള പോലീസിന്റെ റിപ്പോർട്ട് അനുകൂലമല്ലെന്നും ചൂണ്ടിക്കാണിച്ചു. എന്നാൽ, പോലീസിന്റെ റിപ്പോർട്ട് തങ്ങളുടെ പക്ഷത്താണെന്നും അത് അവഗണിച്ചാണ് സമിതി തീരുമാനം എടുത്തതെന്നും അപേക്ഷകർ ആരോപിക്കുന്നു. അടുത്ത ബന്ധമില്ലാത്ത കേസുകളിൽ അപേക്ഷകൾ തള്ളപ്പെടുന്നത് സാധാരണ സംഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത് സത്യം, റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല, ഉടമയുടെ സമ്മതപത്ര പ്രകാരം!! റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നു- വിവരാവകാശ രേഖ

BREAKING NEWS
അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു........... ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026