BREAKING NEWS

അതീവ ര​ഹസ്യമായി ​ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്ര ദർശനം!! ദൃശ്യങ്ങൾ പകർത്താൻ ചെന്ന പ്രാദേശിക മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാരുടെ നിർദേശം, മാധ്യമപ്രവർത്തകനെ പിടിച്ചുതള്ളി

· · 1 min read
Share: Copied!

തൃശ്ശൂർ: അതീവ രഹസ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു വിവേക് ദർശനത്തിനെത്തിയത്. ദേവസ്വം അഡമിനിസ്ട്രേറ്റർ ഓ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. വഴിപാടുകൾ നടത്തി ഉപദേവതകളേയും തൊഴുതാണ് വിവേക് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

ഇതിനിടെ സംഭവം പ്രാദേശിക മാധ്യമപ്രവർത്തകരുടെ കണ്ണിൽപ്പെട്ടതോടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.

സാധാരണ ഗുരുവായൂരിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ ആ സമയം ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം ദേവസ്വം കാവൽക്കാർ മാധ്യമപ്രവർത്തകനെ പിടിച്ചുത്തള്ളുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു.

BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026
BREAKING NEWS
പാലക്കാട് മൂലത്തറ കള്ള് ഷാപ്പിനടുത്ത് ഭിക്ഷാടകനെ തല്ലിക്കൊന്നു; കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിലൂടെ; അഞ്ച് പേർ പിടിയിൽ
13 Oct 2026