BREAKING NEWS

വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.‍‍ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘

· · 1 min read
Share: Copied!

ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകൾ. ഹോർമൂസിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.

ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാൻ നൽകിയിട്ടില്ലെങ്കിലും ഹോർമൂസിലെ ഇടപെടലിൽ ഇറാന് അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പാകിസ്താനിൽ നടക്കേണ്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം ചർച്ചകൾ നടക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പാകിസ്താൻ ഇസ്ലാമാബാദിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തത്. മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നാവികസേന കപ്പൽ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നൽകിയ വിശദീകരണം. തൗസ്‌ക എന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവൻസ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന്റെ കൂടുതൽ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്.

യുഎസിന്റെ കടൽക്കൊള്ളയാണെന്നും വെടിനിർത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യ സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്.

BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026
BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026
BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026