ടെൽ അവീവ്: നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുമെന്ന് ഇറാൻറെ ആരോപണം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെതാണ് പ്രസ്താവന. യുഎസ് നീക്കങ്ങവും സൈനിക വിന്യാസവും ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.ഇതിനിടെ ഫെബ്രുവരി 28 മുതൽ ഇറാനിൽ ഇതുവരെ 15,000ത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ വെളിപ്പെടുത്തി.
അതേസമയം, ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അപലപിച്ചു. ഇറാൻ നടത്തുന്നത് അങ്ങേയറ്റം ക്രൂരമായ ആക്രമണങ്ങളെന്ന് യുഎൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടികളെ കൗൺസിൽ അപലപിച്ചു. ആറ് ജിസിസി രാജ്യങ്ങളും ജോർദാനും കൊണ്ടുവന്ന പ്രമേയത്തെ 47 അംഗ കൗൺസിൽ പിന്തുണച്ചു. പശ്ചിമേഷ്യൻ യുദ്ധം അനിയന്ത്രിതമായെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ലെന്നും ഗുട്ടെറസ് പറഞ്ഞു. യുദ്ധം കൂടുതൽ നീണ്ടുനിൽക്കുന്നത് സാമ്പത്തികാഘാതം സൃഷ്ടിക്കും. ലെബനോണിലെ ഇസ്രായേലി സൈനിക നടപടികൾ അവസാനിപ്പിക്കണം. ഹിസ്ബുള്ളയും ആക്രമണം വെടിയണം. ഈ യുദ്ധം ഇപ്പോൾ ബാധിക്കുന്നതു ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും ഗുട്ടെറസ് പറഞ്ഞു.
ഇറാനെതിരായ സൈനിക നേട്ടത്തിന് തുരങ്കം വയ്ക്കുന്നത് തീവ്ര ഇടതുപക്ഷമാണെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനെതിരായ യുദ്ധം മഹത്തായ സൈനിക നേട്ടം, രാഷ്ട്രീയ എതിരാളികൾ അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഇടതുപക്ഷ തീവ്രവാദികളും ഡെമോക്രാറ്റുകളുമാണ് ഇത്തരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.


















































