BREAKING NEWS

‘അവരെ പോലെ ‘ദല്ലാൾ’ പണി ചെയ്യേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല’- യുഎസിനും ഇറാനുമിടയിൽ മധ്യസ്ഥതയ്ക്ക് നിൽക്കുന്ന പാകിസ്ഥാനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

· · 1 min read
Share: Copied!

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ പരിഹാരത്തിനായി ഇറാനും യുഎസിനുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാക് നീക്കങ്ങളെ ആവോളം പരിഹസിച്ച് ഇന്ത്യ. പാക്കിസ്ഥാനെപോലെ ഒരു ‘ദല്ലാൾ’ (ബ്രോക്കർ) രാജ്യമായി ഇന്ത്യ പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി പാകിസ്താനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്.
‌
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. എന്നാൽ ഇന്ത്യ ഒരിക്കലും പാക്കിസ്ഥാനെപ്പോലെ ഒരു മധ്യസ്ഥ രാജ്യമായി പ്രവർത്തിക്കില്ലെന്ന് ജയശങ്കർ യോഗത്തിൽ പറഞ്ഞു.

അതേസമയം, ഇറാനിൽ കുടുങ്ങിക്കിടന്ന 4,25,000 ഇന്ത്യക്കാരെ ഇതുവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി സർക്കാർ സർവകക്ഷിയോഗത്തിൽ അറിയിച്ചു. അവിടെ തുടരുന്ന മറ്റ് ഇന്ത്യക്കാരുടെ താല്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാൻ നിരന്തരമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം റഷ്യയിൽ നിന്നാണെന്നും, രാജ്യത്തെ ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. എൽപിജി വിതരണം സുസ്ഥിരമാണെന്നും സർക്കാർ ഉറപ്പുനൽകി.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും ഇസ്രായേൽ പ്രധാനപ്പെട്ട തന്ത്രപ്രധാന സാങ്കേതിക പങ്കാളിയാണെന്നും സർക്കാർ യോഗത്തിൽ എടുത്തുപറഞ്ഞു. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ ആവർത്തിച്ചു. സർവകക്ഷി യോഗത്തിൽ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകിയതായും എല്ലാ പാർട്ടികളും ഐക്യത്തോടെ നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026