വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചത് തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പശ്ചിമേഷ്യയിലെ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ച തന്റെ സംഘത്തിലെ ആദ്യത്തെ വ്യക്തിയും ഹെഗ്‌സെത്താണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ [ഡാൻ] കെയ്‌നിനെ വിളിച്ചു. പല പ്രമുഖരെയും ഞാൻ വിളിച്ചു… ഞാൻ പറഞ്ഞു, ‘ മിഡിൽ ഈസ്റ്റിൽ ഒരു പ്രശ്‌നമുണ്ട്. 47 വർഷമായി ഭീകരതയുടെ ഒരു വിതരണക്കാരായി പ്രവർത്തിക്കുന്ന ഇറാൻ ആണവായുധ നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ്. നമുക്ക് ഒരു സ്റ്റോപ്പ് എടുത്ത് മിഡിൽ ഈസ്റ്റിലേക്ക് ഒരു ചെറിയ യാത്ര നടത്തി ആ വലിയ പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. നമുക്ക് അത് ചെയ്യാം, കാരണം നിങ്ങൾക്ക് അവരുടെ കയ്യിൽ ഒരു ആണവായുധം അനുവദിക്കാൻ കഴിയില്ലയെന്ന് പീറ്റ് അഭിപ്രായപ്പെട്ടു. അതാണ് ആ തീരുമാനത്തിന് പ്രേരകമായത്. ഒടുവിൽ അമേരിക്ക ആ തീരുമാനം നടപ്പാക്കി‘; ഹെഗ്‌സെത്തിനെ പ്രശംസിച്ച് ട്രംപ് പറഞ്ഞു .
നിലവിൽ നടെഹ്‌റാനുമായി “വളരെ നല്ല” ചർച്ചകൾ നടത്തുക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
വിദേശ ഇടപെടലുകളെ വളരെക്കാലമായി വിമർശിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു യുദ്ധക്കാര്യത്തിൽ ആവേശം കുറവാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ ഒരു പോരാട്ടത്തിന് വേണ്ടി വാദിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യാഥാസ്ഥിതിക മാധ്യമ മുതലാളി റൂപർട്ട് മർഡോക്കുമാണ്, അതേസമയം വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവർ പറയുന്നത് ഇസ്രയേലാണ് ഈ യുദ്ധത്തിന്റെ യഥാർത്ഥ കാരണക്കാരെന്നാണ്. കഴിഞ്ഞ ആഴ്ച, യുദ്ധത്തിന്റെ പേരിൽ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ തലവൻ ജോ കെന്റ് രാജിവച്ചപ്പോൾ, ഇസ്രായേൽ യുഎസിനെ യുദ്ധത്തിലേക്ക് തള്ളിവിട്ടതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ യുദ്ധത്തിലേയ്ക്ക് തന്നെ നയിച്ചത് സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.













































