BREAKING NEWS

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ എന്നതിൽ ഒരുമണിക്കുളളിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

അതേസമയം ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് തെരഞ്ഞടുപ്പു കമ്മിഷനു മുൻപിൽ പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. അതേസമയം, നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ സ്ഥിരം കുറ്റവാളി, കോടീശ്വരനായ ബിസിനസുകാരൻ, സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്!! ബെംഗളൂരുവിലെ 200 കോടിയുടെ ബംഗ്ലാവ് മറച്ചുവച്ചു, അയോ​ഗ്യനാക്കണം, നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസിന്റെ പരാതി

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026