കോഴിക്കോട്: ആറ്റുങ്കാൽ പൊങ്കാലക്കെത്തിയവര്‍ക്ക് തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ പ്രത്യേക പന്തലൊരുക്കി വിശ്രമിക്കാൻ സൗകര്യം ചെയ്തു നൽകിയതിനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല. മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം.
നബിദിനത്തിന് ഓടി വന്ന് മാലയിടുന്നതും അമ്പലത്തിൽ വാങ്ക് വിളിക്കുന്നതും നോമ്പു തുറക്കുന്നതുമെല്ലാം ചാനലുകളിലെ അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലെ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ശശികല അധിക്ഷേപിക്കുന്നു. പൊങ്കാലക്കെത്തിയവർക്ക് പന്തലൊരുക്കി പാളയം ജുമാമസ്ജിദും വാതിലുകൾ തുറന്നിട്ട് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തും കുടിവെള്ളവും തണലുമൊരുക്കി പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലും തോളോടുതോൾ ചേർന്നപ്പോൾ സൗഹാർദത്തിന്‍റെ യഥാർഥ കേരള സ്റ്റോറിയാണ് പിറന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണെന്നാണ് ശശികലയുടെ പരിഹാസം. യാത്രകളിൽ കടയിൽ ഒക്കെ കാണുന്ന മുസ്ലിംകൾ നല്ല രീതിയിലാണ് പെരുമാറുന്നത്.
ചാനലുകൾക്ക് വേണ്ടിയുള്ള അഭിനയമല്ല അതൊന്നും ഇതിനിടെയാണ് മതേതരക്കാരുടെ ചീപ്പ് ഷോകൾ കേറി നിരങ്ങുന്നത്. വർഗീയത ആശയങ്ങളുമായും അവകാശവുമായും ഒക്കെ ബന്ധപ്പെട്ടതാണ്. വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? മുനമ്പം വഖഫ് ഭൂമിയാണോ? ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കിയാൽ അവരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നതു കാണാമെന്നും ശശികല പരിഹസിക്കുന്നു. ഈ വൈറൽ പനിക്ക് മരുന്നില്ലെന്നും സാവകാശം മാറുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കേരളത്തിൽ മതേതര പട്ടം കിട്ടാനെന്തെളുപ്പം !!അ തിനായി നോബൽ സമ്മാനവും ചിലപ്പോൾ കിട്ടിയേക്കാം.
പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, അവർക്ക് വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക..അങ്ങനെയങ്ങനെ യങ്ങനെ….മതേരതനാകു … വൈറലാകുഇതൊക്കെ മതേതരക്കഥകളായ തെങ്ങനെ…..വന്ദേ മാതരം ചൊല്ലുമോ ?തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ ?മുനമ്പം വഖഫ് ഭൂമിയാണോ ?
എല്ലാവർക്കും ബാധകമായ ഒരു നിയമം കൊണ്ടുവരാമോ . ?സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കേരളത്തിലെ കാലാവസ്ഥയും പരിഗണിച്ച് സ്കൂളുകളിൽ മോർണിംഗ് ഷിഫ്റ്റ് നടത്താമോ ?ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കുക മുഖം മൂടി അഴിഞ്ഞു വീടുന്നതു കാണാമെന്ന് ശശികലയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.















































