ന്യൂഡൽഹി: ഡൽഹി–മുബൈ അതിവേഗ പാതയിൽ ദമ്പതികൾ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട വീഡിയോ പുറംലോകമറിഞ്ഞതിനെ ച്ചൊല്ലി രാഷ്ട്രീയ വിവാദം. ഹൈവേയിൽ സ്ഥാപിച്ച ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹർലാൽ ധാക്കട്ടിന്റെയും യുവതിയുടെയും ലൈംഗിക ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം വിവാദമായതിനെത്തുടർന്ന് മനോഹർലാലിനെ ധാക്കട്ട് മഹാസഭയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി.
അതേസമയം വെളുത്ത നിറത്തിലുള്ള കാർ മനോഹർലാലിന്റെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ മനോഹർലാൽ ബിജെപി നേതാവാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതു പാർട്ടി നേതൃത്വം നിഷേധിച്ചു. പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം വിശദീകരിച്ചു. മനോഹർലാലിന്റെ ഭാര്യ മന്ദ്‌സൗർ ജില്ലാ പഞ്ചായത്തിലെ ബിജെപി പിന്തുണയുള്ള അംഗമാണ്. മന്ദ്‌സൗർ ടൗണിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടെസ്റ്റിൽ ഇനി തലമുറ മാറ്റം, ഗിൽ നായകൻ, വൈസ് ക്യാപ്റ്റനായി പന്ത്, എട്ടുവർഷത്തിനു ശേഷം കരുൺ നായർ ടീമിൽ