BREAKING NEWS

കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീ​ലി​വ​റി’നു തു​ട​ക്കം; കു​ട്ടി​ക​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ഒരുക്കി ബി.എം.എച്ച്

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ “റീ​ലി​വ​ർ’​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ര​ൾ മാ​റ്റ​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ല​പ്പോ​ഴും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പേ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ബി​എം​എ​ച്ച് ഒ​രു​ക്കു​ന്ന​തെന്നതും ശ്രദ്ധേയം.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വശാ​ന്തി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ചെ​ല​വു​ക​ൾ കു​റ​ച്ചു ന​ൽ​കും. ജീ​വ​നു വേ​ണ്ടി നി​ശ​ബ്ദം പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ കൈ​നീ​ട്ട​മാ​ണ് ഇ​തെ​ന്ന് മോ​ഹ​ൻലാ​ൽ പ​റ​ഞ്ഞു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വീഡിയോ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ് വ​ർ​ഗീ​സി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് യൂ​ണി​റ്റി​നെ ന​യി​ക്കു​ക. 1500 ലേ​റെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സേ​വ​നം ന​ട​ത്തി വ​രു​ന്നു. ഡോ. ​വി​വേ​ക് വി​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​യ​വ​മാ​റ്റ വി​ദ​ഗ്ധ​ർ യൂ​ണി​റ്റി​ൻറെ ഭാ​ഗ​മാ​ണ്. അ​വ​യ​വ ദാ​ന​ത്തി​ൽ ദാ​താ​വി​ൻറെ സു​ര​ക്ഷ 100 ശ​ത​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഡോ. ​വി​വേ​കി​ൻറെ വൈ​ദ​ഗ്ധ്യം ആഗോളതലത്തിൽ പ്രശംസ നേടിയതാണ്.

ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ഡോ. ​കെ​ജി അ​ല​ക്സാ​ണ്ട​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ കാ​ല​ത്തി​ൻറെ ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു വ​ള​രു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഇ​നി​യും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ല​ഭ്യ​മ​ല്ലെ​ന്നും ക​ര​ൾ മാ​റ്റി​വ​ച്ച​ശേ​ഷ​മു​ള്ള പ​രി​ച​ര​ണ​വും നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഡോ. ​ജോ​യ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. മു​മ്പ് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​അ​ന​ന്ത്‌ മോ​ഹ​ൻ പൈ, ​ഡോ. വി​വേ​ക് വി​ജ്, ഡോ. ​ഐ.​കെ. ബി​ജു, ഡോ. ​ഷൈ​ലേ​ഷ് ഐ​ക്കോ​ട്ട്, വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി അ​നു​ര​ഞ്ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read Also: ചുവപ്പും മഞ്ഞയും വെള്ളയും നിറം, മോട്ടർ വാഹനവകുപ്പിന് ഇനി ഔദ്യോഗിക പതാക, ആഘോഷിക്കാൻ ഒരു ദിനവും- ജൂൺ 1

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026