BREAKING NEWS

ആഘോഷരാവ് തീരാദു:ഖത്തിന് വഴിമാറിയത് നിമിഷ നേരംകൊണ്ട്!! മകന്റെ ജനനം ആഘോഷമാക്കാൻ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടയിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്… മരിച്ചവരിൽ കുഞ്ഞിന്റെ പിതാവും, അപകടം ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ

· · 1 min read
Share: Copied!

ബീഹാർ: ബേട്ടിയയിൽ റോഡരികിൽ നടന്നുകൊണ്ടിരുന്ന നൃത്ത പരിപാടി കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിലേക്ക് അമിതവേഗതയിൽ എത്തിയ ബസ് ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിനടുത്തുള്ള പരൗ തോല ബങ്കത്വയ്ക്ക് സമീപം ഇന്നലെ രാത്രി വൈകിട്ടാണ് അപകടം നടന്നത്.

ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നതിനായാണ് പ്രദേശത്ത് പരിപാടി സംഘടിപ്പിച്ചത്. ആഘോഷ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തിൽ കുഞ്ഞിന്റെ പിതാവും മരിച്ചവരിൽ ഉൾപ്പെടുന്നു. ദേവേന്ദ്ര ദുബെയാണ് മരിച്ച കുഞ്ഞിന്റെ പിതാവ്. ബഹദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോല ദുബെ, ദേവേന്ദ്ര ദുബെ, ചംഗൂർ റാം മരിച്ച മറ്റു നാലുപേർ

ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിൽ നടന്നുകൊണ്ടിരുന്ന പരിപാടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിപാടി കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗോരഖ്പൂരിൽ നിന്ന് ബെറ്റിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിനെ മറികടക്കുന്നതിനിടെയോ, അതല്ലെങ്കിൽ ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെയോ ബസ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയതായാണ് പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരെ ബെറ്റിയയിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം കൂടുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ചും ബസിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026