കൊല്ലം: ജീവനോടെയുള്ളയാൾ മരിച്ചെന്ന പേരിൽ മരണാനന്തര ചടങ്ങുകൾക്ക് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവിന്റെയും ഭാര്യ സമിതയുടെയും പരാതിയിലാണ് ഇരവിപുരം സ്വദേശി നിസാമിനെതിരെ നടപടി.
സജീവിന്റെ മരണാനന്തര ചടങ്ങുകൾക്കായെന്ന പേരിൽ നിസാമും സുഹൃത്തുക്കളും ചേർന്ന് പണം സമാഹരിച്ചതായും, വിവിധ അക്കൗണ്ടുകളിലൂടെ ഏകദേശം 19,000 രൂപ കൈപ്പറ്റിയതായും എഫ്.ഐ.ആറിൽ പറയുന്നു.
സംഭവത്തിൽ പ്രതിയായ നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 318(2), 318(4) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






