BREAKING NEWS

കാളവണ്ടി ഓടിച്ച് റോഡ് തടസപ്പെടുത്തി, ചോദ്യം ചെയ്ത ബൈക്കുകാരനെ കുത്തിക്കൊന്നു

· · 1 min read
Share: Copied!

പാലക്കാട്: കാളവണ്ടി ഓടിച്ച് റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത ബൈക്കുകാരനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് ഞെട്ടിക്കുന്ന സംഭവം.ബൈക്കിലെത്തിയ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയിലുണ്ടായിരുന്ന നെൽസൺ, ജെൻസൺ എന്നിവരും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.

കാളവണ്ടിയുമായി റോഡിലൂടെ പോകുന്നതിനിടെ പിന്നാലെ എത്തിയ ഷെഫീഖിന് ഇവർ വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതോടെ ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. ഇതിനുശേഷം ഇവർ പിരിഞ്ഞുപോയി. എന്നാൽ, വീട്ടിൽപോയി തിരിച്ചുവരുന്നതിനിടെ ഷെഫീഖിനെ വഴിയിൽ തടഞ്ഞുനിർത്തി നെൽസണും ജെൻസണും സുഹൃത്തുക്കളും കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ നെൽസണെയും ജെൻസണെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026