BREAKING NEWS

ബന്ധുവിനെതിരെ പീഡന പരാതി നല്‍കിയതിന്റെ പക, എട്ടുവയസുകാരനെ 21 വയസുകാരി പീഡിപ്പിച്ചെന്ന് കാട്ടി മാതാവ് നല്‍കിയത് വ്യാജ പരാതി, കള്ളം പൊളിച്ചത് മൊഴികളിലെ വൈരുധ്യം

· · 1 min read
Share: Copied!

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന കേസ് വ്യാജം. കേസില്‍ കോടതി തുടർനടപടി അവസാനിപ്പിച്ചു. പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീർ കുറ്റാരോപിതയ്ക്കെതിരേയുള്ള നടപടികൾ അവസാനിപ്പിക്കാൻ പോലീസിന് അനുമതി നൽകിയത്. പോക്സോനിയമം നിലവിൽ വന്നശേഷം ജില്ലയിലാദ്യമായാണ് കോടതിയിലെത്തിയ കേസ് വ്യാജമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതും ഇതംഗീകരിച്ച് നടപടി അവസാനിപ്പിക്കുന്നതും. 2021 ഏപ്രിൽ 15 മുതൽ മേയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2022 സെപ്റ്റംബർ നാലിനാണ് ഉരുളൻതണ്ണി സ്വദേശിനിയായ അമ്മ പരാതി നൽകിയത്.

തുടർന്ന് കുട്ടംപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരേ യുവതി പീഡനപരാതി നൽകിയതിന്റെ വിരോധത്തിൽ യുവതിക്കെതിരേ വ്യാജ പരാതി നൽകിയതാണെന്ന് പോലീസ് തുടരന്വേഷണത്തിൽ കണ്ടെത്തി. കേസിൽ യുവാവിനെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇരയെന്നു പറയുന്ന ആൺകുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴിയിലെ വൈരുധ്യവും സംശയം ജനിപ്പിച്ചു.

പീഡനം നടന്നുവെന്ന് പറയുന്ന വീട്ടിലല്ല പരാതിക്കാർ താമസിച്ചിരുന്നതെന്നും അവിടെ യുവതി എത്തിയിട്ടില്ലെന്നും പോലീസ് മനസ്സിലാക്കി. ആൺകുട്ടിയുടെ അമ്മയും യുവതി പീഡനപരാതി നൽകിയ യുവാവും തമ്മിൽ ഈ കാലയളവിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. യുവാവിനെതിരേ യുവതി പീഡനപരാതി നൽകിയതിനു പിന്നാലെയാണ് യുവതിക്കെതിരേ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി നൽകുന്നത്. ബന്ധുവിനെതിരേ പീഡന പരാതി നൽകിയതിന്റെ വിരോധമാണ് വ്യാജ പരാതിക്കു പിന്നിലെന്നും പോലീസ് കണ്ടെത്തി. തുടർന്ന് കേസ് റദ്ദ് ചെയ്യണമെന്ന ശുപാർശയോടെ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026