BREAKING NEWS

‘ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്; കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്‌കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ല’: മേയർ വി.വി. രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്ത് 25-30 രൂപയ്ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയേറ്ററുകളിൽ 250-300 രൂപ വരെ ഈടാക്കുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിനുള്ളിൽ കയറിയാൽ അത്ഭുതലോകത്ത് എത്തിയ പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

കുട്ടികളുമായി സിനിമ കാണാൻ പോകുന്ന മാതാപിതാക്കൾക്ക് പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങണമെങ്കിൽ ആയിരം രൂപയെങ്കിലും വേണ്ടിവരുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ചായ വാങ്ങാൻ പോലും ലോണെടുക്കേണ്ട സ്ഥിതിയാണെന്നും മേയർ പരിഹസിച്ചു.

ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ പരിധിയിലല്ലെങ്കിലും വിഷയത്തിൽ നിയന്ത്രണം വേണമെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

‘പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി; വിശ്വാസികളുടെ കാര്യങ്ങളിലിടപെടാൻ ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വരേണ്ട ’; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026