BREAKING NEWS

“ബ്രിജ് ഭൂഷണ്‍ പീഡിപ്പിച്ച ആറുപേരില്‍ ഒരാള്‍ താനാണ്”, ഇനിയും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല, തന്റെ തിരിച്ച് വരവ് തടയാന്‍ അയാളും സംഘവും ഇപ്പോഴും ശ്രമിക്കുകയാണ്, വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

· · 1 min read
Share: Copied!

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ ആറ് വനിത ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. കോടതിയിൽ നിലനിൽക്കുന്ന കേസിൽ ആദ്യമായാണ് ഇരകളിൽ ഒരാൾ താനാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്.

വൈകാരികമായ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തൽ. 2026ലെ ഏഷ്യൻ ഗെയിംസിലൂടെ തന്റെ തിരിച്ചുവരവ് തടയുന്നതിനായി നിലവിലെ ഗുസ്തി ഫെഡറേഷൻ ശ്രമിക്കുന്നതിനാൽ, ചില പ്രത്യേക സാഹചര്യങ്ങൾ കാരണം തന്റെ പേര് വെളിപ്പെടുത്താൻ നിർബന്ധിതയായതായി വിനേഷ് ഫോഗട്ട് പറഞ്ഞു. 2023ൽ ബ്രിജ് ഭൂഷണിനെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിലെ പ്രധാനമുഖങ്ങളിൽ ഒരാളായിരുന്ന വിനേഷ്. ബ്രിജ് ഭൂഷനെതിരായ കേസിൽ വിസ്താരം നടക്കുകയാണ്. തന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ കേസിനെ അതിന്റെ നിയമനടപടികളിലൂടെ അനുവദിക്കാനാണ് താൻ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും അവർ പറഞ്ഞു.

‘ഒരു ഇരയുടെയും വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പറയുന്നു. കാരണം അത് അവരുടെ അന്തസിനെ ബാധിക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങൾ കാരണം എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. പരാതി നൽകിയ ആറുപേരിൽ ഒരാൾ ഞാനാണ്.

കേസിൽ ഇപ്പോഴും വിസ്താരം തുടരുകയാണ്’ -വിനേഷ് ഫോഗട്ട് പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ ശക്തികേന്ദ്ര​മായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി റാങ്കിങ് ടൂർണമെന്റുകളും ട്രയൽസും നടത്താനുള്ള ദേശീയ ഗുസ്തി ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിന്റെ വെളിപ്പെടുത്തലിന് കാരണം. മുൻ മേധാവിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളജിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നതെന്നും ഇത് ന്യായമായ മത്സരം അസാധ്യമാക്കുമെന്നും വിനേഷ് പറഞ്ഞു. ബ്രിജ് ഭൂഷനെ ഔദ്യോഗികമായി പുറത്താക്കിയെങ്കിലും നിലവിലെ മേധാവി സഞ്ജയ് സിങ് മുഖേന ഫെഡറേഷനെ നിയന്ത്രണത്തിലാക്കിയെന്നും അവർ പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026