BREAKING NEWS

വിവാഹഘോഷയാത്രയ്ക്കിടെ തടഞ്ഞുനിര്‍ത്തി വരനെ വെടിവച്ച് കൊന്ന് വധുവിന്റെ ബന്ധു, പ്രതി മറ്റൊരു മകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് വരന്റെ പിതാവ്

· · 1 min read
Share: Copied!

ജൗൺപൂർ: ഉത്തർപ്രദേശിലെ ജൗൺപൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വരനെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിബിപൂർ ഗ്രാമത്തിന് സമീപം വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.

ആസാദ് ബിന്ദ് എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വധുവിന്‍റെ ബന്ധുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഒളിവിലാണ്. പ്രതിയായ പ്രദീപ് ബിന്ദിന് വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. വിവാഹഘോഷയാത്രയില്‍ വരന്‍റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദ് ബിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അവരെ വേഗത്തിൽ പിടികൂടുമെന്നെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതി അടുത്തിടെ തങ്ങളുടെ കുടുംബത്തിന് നേരെ ആക്രമണം നടത്തിയിരുന്നതായി കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് പറയുന്നു. അടുത്തിടെ ഇളയ മകനെ ആക്രമിക്കുകയും കാറപകടം ഉണ്ടാക്കി തന്നെയും അപായപ്പെടുത്തിയെന്നും വരന്‍റെ പിതാവ് രാം ലഖൻ ബിന്ദ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026