BREAKING NEWS

സ്വന്തം വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് നാടുവിട്ടു; വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ യുവതിയും കാമുകനും അറസ്റ്റിൽ; ആൺ സുഹൃത്തിനെതിരെ വേറെയും കേസുകൾ

· · 1 min read
Share: Copied!

ഒറ്റപ്പാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ ഇരുപത്തിയാറുകാരിയും ആൺ സുഹൃത്തും പിടിയിൽ. മണപ്പാടം സ്വദേശി ശ്രുതി (26), ഇവരുടെ ആൺ സുഹൃത്ത് കിഴക്കഞ്ചേരി ലിന്റോ കുര്യാക്കോസ് (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. വിവാഹിതയായി രണ്ട് മക്കളുള്ള ശ്രുതി ആഭരണങ്ങളുമായി ആൺസുഹൃത്തിനൊപ്പം പോകുകയായിരുന്നു. ഇരുവരെയും കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്.

യുവതിക്കൊപ്പം പിടിയിലായ ലിന്റോയ്ക്കെതിരെ ഇതിന് മുമ്പും കേസുകളുണ്ട്. വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ലിന്റോ.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026