തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, കിഫ്ബി പ്രവർത്തനം, ധവളപത്ര വിവാദം എന്നിവയെ ചുറ്റിപ്പറ്റി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്കേറ്റം.ധവളപത്രം “ഉമ്മാക്കിയല്ലെന്നും, അത് എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നിലപാടുകളെ പ്രതിഫലിപ്പിക്കുന്ന “കണ്ണാടി”യാണെന്നും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു. “ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട” എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയായാണ് വി.ഡി സതീശന്റെ പ്രതികരണം.
മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണ്. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടും. ആർക്കും ദോഷകരമല്ലാത്ത തരത്തിൽ തീരുമാനെടുക്കും. ബിജെപി അദ്ധ്യക്ഷൻ നയപ്രഖ്യാനത്തിൽ നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേമത്ത് എൽഡിഎഫിന്റെ വോട്ടും കുറഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടി. എൽഡിഎഫിന് കുറഞ്ഞു. കഴകൂട്ടത്ത് എൽഡിഎഫിന് വോട്ട് കുത്തനെ കുറഞ്ഞു. പിണറായി പറയുന്ന വാദം ശരിയെങ്കിൽ സിപിഎം വെള്ളിത്താലത്തിൽ ബിജെപിക്ക് സീറ്റുകൾ നൽകിയെന്നും സതീശന്‍ പറഞ്ഞു. ക്വിറ്റ് ഇന്ത്യ കാലത്ത് കമ്മ്യൂണിസ്റ്റുകാർ ഒറ്റുകാർ ആയിരുന്നെന്ന് വി ഡി സതീശന്‍ ആരോപിച്ചു. എംഎൽഎമാർ സർക്കാരിനെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തും. വിട്ടുവീഴ്ചയില്ലാത്ത മതേത്വരത്തെ നിലപാട് ആണ് യുഡിഎഫ് സ്വീകരിച്ചത്. വർഗീയത പറയരുതെന്ന് മുഖം നോക്കി പറഞ്ഞു. അതിനുള്ള മറുപടിയാണ് ജനം നൽകിയ വിജയമെന്നും സതീശന്‍ വ്യക്തമാക്കി.



















































