കൊല്ലം: ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ വർക്കല സ്റ്റേഷനിലെ സബ് ഇൻസ്പക്ടറെ സസ്പെൻഡ് ചെയ്തു. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിൽ വർക്കല എസ്ഐ എസ് അഭിഷേകിനെയാണ് സസ്പെൻഡ് ചെയ്തത്.
വകുപ്പുതല അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗമാണ് അഭിഷേകിനെതിരെ നടപടിയെടുത്തത്. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിൻറെ പേരിൽ തനിക്ക് മർദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്ഐയെ കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ നടപടി. എസ്ഐ അഭിഷേകിൻറെ പെരുമാറ്റദൂഷ്യം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതികൾക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോൾ യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-360x180.gif)

































![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-120x86.gif)












