BREAKING NEWS

മറ്റൊരു ഇറാനിയൻ എണ്ണടാങ്കർ കൂടി അമേരിക്കൻ സൈന്യം പിടിച്ചെടുത്തു; ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് കപ്പൽ വളഞ്ഞത്; ദൃശ്യങ്ങളും പുറത്തുവിട്ടു; ‘ ഈ നീക്കം ഇനിയും തുടരുമെന്ന്‘ യുഎസ് പ്രതിരോധ വകുപ്പ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

‘ഇറാനു സാമ്പത്തിക സഹായം നൽകുന്ന, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാൻ ഞങ്ങൾ ആഗോള തലത്തിൽ നാവിക പ്രവർത്തനങ്ങൾ തുടരും. അവർ എവിടെ പ്രവർത്തിച്ചാലും ഞങ്ങളുടെ നടപടികൾ ഉണ്ടാകും’ യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ മൂന്ന് ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസിന്റെ നടപടി.

മജസ്റ്റിക് എക്‌സ് കപ്പൽ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണാം.

ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ഈ കപ്പൽ ശ്രീലങ്കയ്ക്കും ഇൻഡോനീഷ്യക്കും ഇടയിൽവെച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് കാണിക്കുന്നത്. നേരത്തെ അമേരിക്കൻ സൈന്യം ടിഫാനി എന്ന ഇറാനിയൻ എണ്ണ ടാങ്കർ പിടിച്ചെടുത്തിരുന്നു. ഇതേ മേഖലയിൽനിന്ന് തന്നെയാണ് ടിഫാനിയും പിടികൂടിയത്. ഈ കപ്പൽ ചൈനയിലേക്കാണ് പോയിക്കൊണ്ടിരുന്നത്.

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026